ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം കുവൈറ്റ് 2022 -2024: പുതിയ പ്രവർത്തന സമിതി നിലവിൽ വന്നു

  • 07/11/2022



ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം കുവൈറ്റ് 2022 -2024 വർഷത്തേക്കുള്ള പുതിയ പ്രവർത്തന സമിതി നിലവിൽ വന്നു.
 സാൽമിയ മെട്രോ ഹാളിൽ സംഘടിപ്പിച്ച ജനറൽബോഡി യോഗം പ്രസിഡണ്ടായി ഖാദർ എം. ഷാജഹാൻ, ജനറൽ സെക്രട്ടറിയായി സലാം കളനാട്, ട്രഷററായി ടി.ഹുസ്സൈൻ എന്നിവരെ തെരഞ്ഞെടുത്തു.

സംഘടനാ പാട്രനായി അഷ്ഫാക് ഖാനെയും അഡ്വൈസറി ബോർഡ് ചെയർമാനായി നസീറുദ്ദീൻ, വൈസ് ചെയർമാനായി ഷബീർ അഹ്‌മദ്‌ എന്നിവരെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി ശ്രീമതി നിർമൽ, ശ്രീ. ഗോപകുമാർ എന്നിവരും ജോയിൻ സെക്രട്ടറിയായി ശ്രീമതി പൗർണമി, റബീബ് റഹ്മാൻ സിപി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സംഘടന റിപ്പോർട്ട് അവതരിപ്പിച്ച ശ്രീ ഗോപകുമാർ, കോവിഡ് കാലത്തും സംഘടന നടത്തിയ വിവിധ പരിപാടികളും, അംഗങ്ങൾക്കായി നടത്തിയ സേവന പ്രവർത്തനങ്ങളും എടുത്തുപറയുകയുണ്ടായി. ആക്റ്റിംഗ് ട്രെഷറർ അബ്ദുല്ല സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
ശ്രീമതി പൗർണമി നിയന്ത്രിച്ച യോഗത്തിൽ പ്രസിഡണ്ട് നസീറുദ്ദിൻ അധ്യക്ഷത വഹിക്കുകയും ശ്രീമതി നിർമൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Related News