മാസ്റ്റർ മൈൻഡ് ക്വിസ് മത്സരം: നബ്ഹാൻ നിസാറും മുഹമ്മദ് സലീതും ജേതാക്കൾ

  • 21/11/2022



കുവൈറ്റ് സിറ്റി: ഐ സി എഫ് കുവൈറ്റ് കമ്മിറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നാഷണൽ തല മാസ്റ്റർ മൈൻഡ് ക്വിസ്സ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ നബ്ഹാൻ നിസാറും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സലീതും ഒന്നാം സ്ഥാനത്തിനർഹരായി. 

സഹ്‌ല ഖദീജ (ഫഹാഹീൽ), മറിയം (ഫർവാനിയ) എന്നിവർ സീനിയർ വിഭാഗത്തിലും മിൻഹ ഫാത്തിമ (കുവൈറ്റ് സിറ്റി) ജൂനിയർ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി. 

തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ നടന്ന മീലാദ് കാമ്പയിന്റെ ഭാഗമായാണ് മാസ്റ്റർ മൈൻഡ് സംഘടിപ്പിച്ചത്. തിരുനബിയുടെ കുടുംബം എന്ന വിഷയത്തിലായിരുന്നു ക്വിസ്സ്. കുവൈറ്റിലെ അഞ്ചു സെന്ററുകളിൽ നടന്ന ക്വിസ്സ്‌ മത്സരത്തിൽ വിജയിച്ചവരാണ് നാഷണൽ തല മത്സരത്തിൽ മാറ്റുരച്ചത്. വിജയികൾക്കും പങ്കെടുത്തവർക്കും സാക്ഷ്യപത്രങ്ങലും സമ്മാനങ്ങളും നൽകി. 

നാഷണല്‍ തലത്തില്‍ വിജയികളായവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്റര്‍നാഷണല്‍ തല മത്സരം നവംബര്‍ 25നു നടക്കും.

Related News