വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

  • 22/11/2022

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.  ഹോസ്റ്റല്‍ ജംഗ്ഷന് സമീപമാണ് കാര്‍ മറിഞ്ഞത്. പുത്തന്‍കുരിശ് സ്വദേശിയായ ആയുഷ് ഗോപിയാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 

രാവിലെ 9.45ഓടെയാണ് അപകടം ഉണ്ടായത്. തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലെ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആസ്വഖ് അഹമ്മദ്, വിഷ്ണു എന്‍.ആര്‍ എന്നിവരെ കോലഞ്ചേരി ആശുപത്രിയിലും അരുണ്‍ ദിനേശ്, ഫസലു റഹ്മാന്‍, സ്റ്റെഫിന്‍ വില്‍സണ്‍ എന്നിവരെ മൂവാറ്റുപുഴയിലെ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നതിലാല്‍ ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പെളിച്ചാണ് ഇവരെ പുറത്തെടുത്തത്. 

Related News