മദ്യ വില വർധന; ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും

  • 22/11/2022

തിരുവനന്തപുരം: മദ്യ വില വർധന ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വില കൂട്ടുന്നതിനാണ് സാധ്യത. മദ്യകമ്പനികൾ ബവറിജസ് കോർപറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇത് ഒഴിവാക്കുമ്പോൾ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് വിലവർധന പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യം പരിശോധിച്ച് നൽകിയ റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കും. 

സിൽവർലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പിൽ നിന്ന് നിയോഗിച്ച 205 ജീവനക്കാരെ തിരികെ വിളിക്കുന്നതടക്കമുള്ള വിഷയങ്ങളും അജണ്ടയിൽ ഇല്ലെങ്കിലും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും.

Related News