കടല്‍ തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസുകാരന്‍ മരിച്ചു

  • 23/11/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന്‍ തിരയിൽപ്പെട്ട് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കുളപ്പുര ഹൗസിൽ ഉണ്ണി - സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് മരിച്ചത്. കുട്ടിയുടെ അമ്മ കുടുംബശ്രീയ്ക്കായി പോയ സമയത്താണ് അപകടം നടന്നത്.

പുതിയതുറ ഫിഷ് ലാന്‍റിംഗ് സെന്‍ററിന് സമീപത്താണ് സംഭവം ഉണ്ടായത്. സഹോദരനെ ഏൽപ്പിച്ചശേഷമാണ് സജിത കുടുംബശ്രീയക്കായി പോയത്.  കുട്ടിയുടെ സഹോദരന്‍റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കടൽത്തീരത്തേക്ക് പോയി അപകടത്തിൽപ്പെടുകയായിരുന്നെന്ന് പൂവാർ കോസ്റ്റൽ പോലീസ് പറഞ്ഞു. 

സഹോദരന്‍റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂവാർ കോസ്റ്റൽ പോലീസ് കേസെടുത്തു.

Related News