മാലിന്യപ്ലാന്റ് നിർമാണം: പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കോർപറേഷൻ; കോതിയിൽ പ്രാദേശിക ഹർത്താൽ

  • 24/11/2022

കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യപ്ലാൻറ് സ്ഥാപിക്കാനുളള കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ പ്രാദേശിക ഹർത്താൽ തുടങ്ങി. കോർപറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താൽ. കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹർത്താൽ. 

പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപറേഷൻ നീക്കത്തിനെതിരെ തുടർച്ചയായ രണ്ടാദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പൊലീസ് അറസ്റ്റ് ച്യെത് നീക്കിയിരുന്നു.  ഒരു കാരണവശാലും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപ്പറേഷൻ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ മാലിന്യ പ്ലാന്റ് വിഷയം പ്രതിപക്ഷം ഉന്നയിക്കും.

Related News