പതിമൂന്നുകാരനെ പീഡിപ്പിച്ച് ഒളിവിൽ പോയി; 43കാരന്‍ പിടിയില്‍

  • 25/11/2022

തിരുവനന്തപുരം: തിരുവനന്തപുരം വർക്കല വെട്ടൂരിൽ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ 43കാരന്‍ പിടിയില്‍. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷാണ് പോലീസിന്‍‌റെ പിടിയിലായത്. 

കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയെ ഇടവഴിയിൽ തടഞ്ഞു നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. സംഭവത്തിന് ശേഷം കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം മനസ്സിലാക്കിയ രക്ഷിതാക്കള്‍ വിവരം ചോദിച്ചറിഞ്ഞു. 

രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുമ്പും ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.  

Related News