സർക്കാരിന്റെ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; വിഴി‍ഞ്ഞം സമരക്കാരെ പിന്തുണച്ച്‌ ജോസ് കെ.മാണി

  • 28/11/2022

വിഴി‍ഞ്ഞം സമരക്കാരെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.


എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വേഗതയുണ്ടായിട്ടില്ല. ഒപ്പം തന്നെ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണെന്ന രൂക്ഷ വിമര്‍ശനവും കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ഇതോടെ വിഷയത്തില്‍ വിഴിഞ്ഞം സമരക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് കേരള കോണ്‍ഗ്രസിനുള്ളതെന്ന് വ്യക്തമായി.

സര്‍ക്കാരിനെതിരെ ഏത് രീതിയിലായിരിക്കും ഇനി കേരള കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാട് എടുക്കുക എന്ന് നോക്കി കാണണം. ഇതാദ്യമായിട്ടാണ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പരസ്യമായി തന്നെ ജോസ് കെ.മാണി അവരുടെ എതിര്‍പ്പ് അറിയിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ഇത് എല്‍ഡിഎഫില്‍ ഏത് രീതിയിലായിരിക്കും കേരള കോണ്‍ഗ്രസ് എം ചര്‍ച്ച ചെയ്യുകയെന്നതും ശ്രദ്ധേയമാണ്.

Related News