റോണാള്‍ഡോയുടെ കട്ടൗട്ട്‌ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു

  • 28/11/2022

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട്‌ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അപകടം. ഉയര്‍ത്തുന്നതിനിടെ കട്ടൗട്ട് സമീപത്ത് കൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. 

അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടൗട്ട്‌ കെട്ടി ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
 

Related News