തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

  • 28/11/2022

മലപ്പുറം: മലപ്പുറം തിരൂരില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കന്മനം ചീനക്കലില്‍ തെരുവു നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ നാട്ടുകാരാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് കാക്കകള്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കിയിരുന്നു. 

സംശയം തോന്നിയ സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥലത്തെത്തുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 

വീടിന് സമീപത്തെ മാലിന്യ കുഴിക്ക് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിവൈഎസ്പി അറിയിച്ചു. 

Related News