ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി; മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റില്‍

  • 29/11/2022

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ)അറസ്റ്റില്‍. മലപ്പുറം എം.വി.ഐ.യും മഞ്ചേരി കാരക്കുന്ന് സ്വദേശിയുമായ സി.ബിജുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ വയനാട്ടില്‍ നിന്നാണ് പിടികൂടിയത്.

നവംബര്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഡ്രൈവിങ് ടെസ്റ്റിനിടെ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നും വാഹനത്തിനുള്ളില്‍വെച്ച് ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഇയാളെ മോട്ടര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഒളിവിൽ പോയ ബിജുവിനെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം വനിതാ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

Related News