ബീഡി ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ

  • 29/11/2022

കൊച്ചി: കൊച്ചിയില്‍ ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിനുള്ള വിരോധത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച പ്രതിയെ പിടികൂടി. മനക്കോടം തച്ചപ്പിള്ളി വീട്ടിൽ ശ്രീവിഷ്ണു (27)വിനെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 26നാണ് സംഭവം ഉണ്ടായത്. ആറേങ്കാവ് ഭാഗത്തുള്ള ഒരു വീട്ടിലെ പാലുകാച്ചൽ ചടങ്ങിന് പങ്കെടുത്ത ചേന്ദമംഗലം സ്വദേശി സുധീറിനോട് ശ്രീവിഷണു ബീഡി ചോദിച്ചിരുന്നു. ബീഡി ഇല്ല എന്ന് ഇയാള്‍ മറുപടി നല്‍കി. ഇത് ഇഷ്ടപ്പെടാഞ്ഞ പ്രതി ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സുധീറിനെ പിന്തുടർന്നു. 

ആറേങ്കാവിന് സമീപത്ത് വച്ച് തടഞ്ഞുനിർത്തി യുവാവിനെ വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്‍റെ ഇടതുകാൽ ഒടിഞ്ഞു. മുഖത്തിന് പരിക്കേൽക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related News