സഹോദരി മരിച്ചത് അറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട സഹോദരനും മരിച്ചു

  • 29/11/2022

മണ്ണഞ്ചേരി (ആലപ്പുഴ): ആലപ്പുഴയില്‍ സഹോദരിയുടെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) എന്നിവരാണ് മരിച്ചത്. 

തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സീനത്ത് മരിച്ചത്. ഈ വിവരമറിഞ്ഞ് കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടതാണ് ഹംസ. ഇതിനിടെ ദേഹാസാസ്ഥ്യം ഉണ്ടാകുകയും പുലർച്ചെ 12.30 ഓടെ മരണപ്പെടുകയുമായിരുന്നു.

വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു ഹംസ. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്. സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10നും ഹംസയുടേത് 11നും പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ നടന്നു.
 

Related News