സ്വകാര്യ ബസില്‍ നിന്ന് യാത്രക്കാരി തെറിച്ചു വീണു; ബസിനടിയില്‍പ്പെട്ട് മരണം

  • 29/11/2022

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. 

ഇന്ന് രാവിലെ ഏഴു മണിയോടെ നരിക്കുനി-എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്.

വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ബസിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്തു.
 

Related News