മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു

  • 30/11/2022

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. 'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, വിവാദ പരാമര്‍ശത്തില്‍ വൈദികനും ലത്തീന്‍ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു.


ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതോടെ ലത്തീന്‍ രൂപതയും, ഫാ.തിയോഡേഷ്യസും മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു.

സമുദായങ്ങള്‍ക്ക് ഇടയില്‍ ചേരിതിരിവ് ഉണ്ടാക്കിയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യര്‍ത്ഥിച്ചു.

Related News