മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം

  • 30/11/2022

കാസർകോട്: കാസർകോട് ഉപ്പളയിൽ മൂകയും ബധിരയുമായ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ഉപ്പള സ്വദേശി സുരേഷിനാണ് ശിക്ഷ വിധിച്ചത്.

അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 സെപ്തംബർ 22നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പോക്സോ, ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.  
 

Related News