ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

  • 30/11/2022

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. അടൂർ ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനത്തിനാണ് തീപിടിച്ചത്.

 ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ  നിന്നും ചാടി രക്ഷപ്പെട്ടു. വന്‍ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.

Related News