ആറു വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും പിഴയും

  • 30/11/2022

പാലക്കാട്: പാലക്കാട് ആറു വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകനായ യുവാവിന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷ വിധിച്ചത്. 

2019 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയിൽ വച്ച് ആറ് വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. കേസിൽ 21 രേഖകൾ ഹാജരാക്കി 16 സഷികളെ വിസ്തരിച്ചു. 

പിഴ സംഖ്യ ഇരയായ കുട്ടിക്ക് നൽകാനും വിധിയില്‍ പറയുന്നു. വിക്ടിം കോംപൻസേഷൻ എന്ന നിലയിൽ ഉചിതമായ സംഖ്യ നൽകാൻ ജില്ല ലീഗൽ സർവീസ് അതോരിറ്റിയോട് കോടതി നിർദേശിച്ചു.  

Related News