നിയന്ത്രണം വിട്ട ലോറി ഇടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു

  • 01/12/2022

തൃശൂർ: നിയന്ത്രണം വിട്ട ലോറി ഇടിച്ച് മത്സ്യ കച്ചവടക്കാരന്‍ മരിച്ചു. തൃശൂർ ചെറുതുരുത്തിയിലാണ് സംഭവം. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. 

ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മുക്കത്ത് നിന്നും റബ്ബര്‍ പാല്‍ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേക്ക് പോയ ലോറിയാണിത്. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം ലോറി കടകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. 

ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related News