മദ്യലഹരിയില്‍ തർക്കം; സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

  • 01/12/2022

പാലക്കാട്: പാലക്കാട് മദ്യലഹരിയില്‍ സഹോദരന്മാർ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് മരിച്ചത്. സഹോദരനായ മണികണ്ഠന്‍റെ (28) കുത്തേറ്റാണ് ദേവ മരിച്ചത്.

പാലക്കാട് കൂട്ടുപാതയിൽ രാത്രി ഒൻപതരയോടെയാണ് സംഭവം ഉണ്ടായത്. മണികണ്ഠന്‍റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കുത്തേറ്റ ദേവയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Related News