'പുണ്യം പൂങ്കാവനം' പദ്ധതി പന്ത്രണ്ടാം വര്‍ഷത്തിലേക്ക്; പദ്ധതി വിജയകരമാക്കിയത് കേരള പോലീസും, സർക്കാർ വകുപ്പുകളും ചേർന്ന്

  • 01/12/2022

ലക്ഷങ്ങള്‍ ദര്‍ശനപുണ്യം തേടി എത്തുന്ന അയ്യന്റെ സന്നിധിയെ മാലിന്യമുക്തമാക്കുന്ന 'പുണ്യം പൂങ്കാവനം' പദ്ധതി വിജയകരമായി പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.


കേരള പൊലീസിനൊപ്പം മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ കൈകോര്‍ത്തതോടെയാണ് സന്നിദാനം പുണ്യഭൂമിയായി മാറിയത്. എല്ലാ ദിവസവും ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞവും തുടര്‍ന്ന് ബോധവല്‍ക്കരണവുമാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് വോളണ്ടിയര്‍മാര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടറില്‍ പാണ്ടിത്താവളത്തിന് സമീപമുള്ള മാലിന്യ പ്ലാന്റില്‍ എത്തിക്കും.

പ്ലാന്‍റിലെത്തിക്കുന്ന മാലിന്യങ്ങളില്‍ നിന്ന് പാസ്റ്റിക് വേര്‍തിരിച്ച്‌ നേരെ സംസ്കരണ മെഷീനിലേക്ക്. 30 തൊഴിലാളികളാണ് പ്ലാന്റില്‍ മാത്രം ജോലിക്കുള്ളത്. ഇരുമുടിക്കെട്ട് തയ്യാറാക്കുമ്ബോള്‍ തന്നെ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ബോധവല്‍ക്കരണം എല്ലാ സ്വാമിമാര്‍ക്കും നല്‍കുന്നുണ്ട്. ശബരിമലയ്ക്ക് പുറമേ പമ്ബ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലും അയല്‍ സംസ്‌ഥാനങ്ങളിലും വന്‍ പ്രചാരമാണ് ഇതിനോടകം പുണ്യം പൂങ്കാവനം പദ്ധതിക്ക് ലഭിക്കുന്നത്.

Related News