നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേത്: പിണറായി വിജയന്‍

  • 02/12/2022

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊരൂട്ടമ്ബലം യുപി സ്കൂളിന്റെ പേര് അയ്യങ്കാളി - പഞ്ചമി സ്മാരക സ്കൂള്‍ എന്നാക്കി മാറ്റുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ബോര്‍ഡുകള്‍ പോലും പരീക്ഷകള്‍ വേണ്ടെന്ന് വെച്ചപ്പോള്‍ കൊവിഡ് കാലത്ത് കേരളം കൃത്യമായി പരീക്ഷ നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപ്പൂട്ടലിന്റെ വക്കിലായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പത്ത് ലക്ഷത്തോളം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളില്‍ എത്തി.

ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമായി ചരിത്രത്തെ മാറ്റാനുള്ള ഗൂഢശ്രമം രാജ്യത്തു നടക്കുന്നു. ചരിത്രസ്മാരകങ്ങളുടെ പേര് വരെ ഇതിനായി മാറ്റുന്ന നിലയാണ്. അത്തരം ഘട്ടത്തില്‍ അയ്യങ്കാളിയെ ഓര്‍ക്കേണ്ടത് ഉണ്ട്. പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനം ചരിത്രത്തിന്റെ ഗതി മാറ്റിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

Related News