വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല, അക്രമമുണ്ടായത് സമരത്തിന്റെ പരാജയ ഭീതിയില്‍ നിന്ന്: എം വി ഗോവിന്ദൻ

  • 02/12/2022

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നല്‍കി. സമരത്തിന്റെ പരാജയ ഭീതിയില്‍ നിന്നാണ് അക്രമം ഉണ്ടായതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.


വിഴിഞ്ഞം പൊതുമേഖലയില്‍ നടത്തണം എന്ന് സിപിഐഎം പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അത് അദാനിക്ക് നല്‍കി. ഇന്ന് എതിര്‍ത്ത പുരോഹിതര്‍ അന്ന് അതിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. വി‍ഴിഞ്ഞം സംഘര്‍ഷത്തിലൂടെ വെടിവയ്പ്പാണ് അവര്‍ ഉദ്ദേശിച്ചത്. പൊലീസ് നെല്ലിപലക കണ്ടിട്ടും ആത്മ സംയമനം പാലിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്റെ സൗജന്യം ഇടതുമുന്നണിക്ക് വേണ്ടയെന്ന് പറഞ്ഞു. സുരേന്ദ്രന്റെ ജന്മത്തില്‍ സുരേന്ദ്രന് ഇടതുപക്ഷത്തിനെ തൊടാന്‍ കഴിയില്ല. അമ്ബതിനായിരം കോടിയുടെ വ്യവസായ ഇടനാഴി വരും. അത് തിരുവനന്തപുരത്തിന്റെ മുഖം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Related News