വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് രണ്ടു പേർ മരിച്ചു

  • 03/12/2022

ഇടുക്കി: ഇടുക്കിയില്‍ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് രണ്ടു പേർ മരിച്ചു. ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. കുമളി മുരുക്കടിയിലാണ് സംഭവം. 

അട്ടപ്പള്ളം പുത്തൻ പുരയിൽ സുഭാഷ്, പുന്നക്കുഴിയിൽ ശിവദാസ് എന്നിവരാണ് മരിച്ചത്. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റി വെക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. 

വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. കുമളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.  
 

Related News