പെട്രോള്‍, ഡീസല്‍ പ്രതിദിന വിലനിര്‍ണയം വൈകാതെ പുനരാരംഭിച്ചേക്കും

  • 04/12/2022

കൊച്ചി: കഴിഞ്ഞ മേയ് മുതല്‍ നിറുത്തിവച്ച പെട്രോള്‍, ഡീസല്‍ പ്രതിദിന വിലനിര്‍ണയം പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ വൈകാതെ പുനരാരംഭിച്ചേക്കും. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുറയുന്ന പശ്ചാത്തലത്തിലാണിത്. നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.


കഴിഞ്ഞ മേയ് 22നാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍., ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍വില പരിഷ്‌കരിച്ചത്. അന്ന്,ബ്രെന്റ് ക്രൂഡ് വില ബാരലിന് 110.78 ഡോളറും ഇന്ത്യയുടെ വാങ്ങല്‍വില (ഇന്ത്യന്‍ ബാസ്‌കറ്റ്) 110.98 ഡോളറുമായിരുന്നു. ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 85.57 ഡോളര്‍; ഇന്ത്യയുടെ വാങ്ങല്‍വില 82.23 ഡോളര്‍.

ഇക്കാലത്തിനിടെ ബ്രെന്റ് ഒരുവേള 82 ഡോളറിലേക്കും ഇന്ത്യന്‍ ബാസ്‌കറ്റ് 59 ഡോളറിലേക്കും കുറഞ്ഞിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ക്രൂഡ് വില കുറഞ്ഞതിന് ആനുപാതികമായി ആഭ്യന്തര ഇന്ധനവില കുറയ്ക്കാതിരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വില്പനനഷ്‌ടം നികത്താന്‍ കമ്ബനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനമൂലം ഉത്‌പാദനച്ചെലവേറിയത് കമ്ബനികളെ ബാധിച്ചിട്ടുണ്ട്.

Related News