വിഴിഞ്ഞം പോര്‍ട്ട് വന്നാല്‍ വികസനം നടക്കും; പ്രശ്നങ്ങള്‍ പരിഹരിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

  • 04/12/2022

വിഴിഞ്ഞം പോര്‍ട്ട് വന്നാല്‍ വികസനം നടക്കുമെന്നും എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. എല്ലാ കാലത്തും വിവാദങ്ങള്‍ വ്യവസായങ്ങള്‍ക്ക് വിലങ്ങുതടിയായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

വ്യവസായ സംരഭങ്ങള്‍ കേരളത്തിന് ഉതങ്ങുന്നതാവണം എന്നതാണ് തന്റെ നിലപാട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ വ്യവസായങ്ങള്‍ വരണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരില്‍ മത്സ്യ തൊഴിലാളികളെ ക്രൂശിക്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചിരുന്നു. മത്സ്യ തൊഴിലാളികളെ വൈകാരികമായി ഇളക്കി വിടുകയാണ് ചിലര്‍. ക്രമസമാധാനമല്ല കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നത്. വികസനം, സമാധാനം എന്നീ മുദ്രാവാക്യങ്ങളുമായാണ് എല്‍ഡിഎഫ് ജാഥ നടത്തുന്നത്. പ്രചാരണ ജാഥ മന്ത്രി പി. രാജീവും സമാപന സമ്മേളനം എം.വി ഗോവിന്ദന്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്യുമെന്നും ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളെന്ന സര്‍ക്കാര്‍ വാദം പ്രകോപനപരം. സര്‍ക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു. മാധ്യമങ്ങള്‍ക്കെതിരെയും ലത്തീന്‍ അതിരൂപത വിമര്‍ശനമുന്നയിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിന്‍്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘര്‍ഷത്തിനും പൊലീസ് സ്റ്റേഷന്‍ അക്രമത്തിനും കാരണം പ്രകോപനമാണ്. പ്രകോപന കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ സര്‍ക്കുലര്‍.

Related News