ഒൻപത് മാസം ഗർഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • 04/12/2022

ആലപ്പുഴ: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍. ആലപ്പുഴ മാവേലിക്കര വെട്ടിയാറില്‍ ആണ് സംഭവം. വെട്ടിയാര്‍ സ്വദേശിയായ സ്വപ്‌ന(40)യാണ് മരിച്ചത്. 

ഞായറാഴ്ച രാവിലെയാണ് യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒൻപത് മാസം ഗർഭിണിയായിരുന്നു. സ്വപ്‌നയും മകളും ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു സ്വപ്ന. 

ഭർത്താവ് സുമേഷ് സൈനികനാണ്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ സ്വപ്ന ഒരാഴ്ച മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

Related News