ഓൺലൈൻ ട്രേഡിംഗ് നടത്തി പണം നഷ്ടമായി; എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി മരിച്ചു

  • 05/12/2022

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. എൻഐടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. 

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാര്‍ഥി മരിച്ചത്. ഓണ്‍ലൈന്‍ ട്രേഡിംഗ് ഉള്‍പ്പെടെ നടത്തി പണം നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഇത് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. 

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ വിദ്യാര്‍ത്ഥി പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
 

Related News