മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനുള്ളത്: മുഖ്യമന്ത്രി

  • 06/12/2022

വിഴിഞ്ഞം പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറിത്താമസിക്കേണ്ട കുടുംബങ്ങള്‍ക്ക് പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വാടക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.


ഇതില്‍ 24.09 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സമരം നടത്തുന്നവര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും നിയമസഭയില്‍ അക്കമിട്ടു നിരത്തി.

Related News