പത്തനംതിട്ടയില്‍ പുലിയുടെ സാന്നിധ്യം; പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു

  • 07/12/2022

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ പുലിയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കലഞ്ഞൂരില്‍ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്വകാര്യ റബ്ബര്‍ എസ്റ്റേറ്റിലാണ് കൂട് സ്ഥാപിച്ചത്.

രണ്ടാഴ്ചയ്ക്കിടെ ആറ് തവണയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ കലഞ്ഞൂരില്‍ സ്വകാര്യ റബര്‍ എസ്റ്റേറ്റിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ഇഞ്ചപ്പാറയിൽ പുലിയെ കണ്ടത്. എസ്റ്റേറ്റില്‍ ടാപ്പിംഗ് എത്തിയ തൊഴിലാളികള്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരയക്കാണ് രക്ഷപ്പെട്ടത്. 

കലഞ്ഞൂര്‍ പഞ്ചായത്തില്‍ രണ്ടാഴ്ചയ്ക്കിടെ മാത്രം ആറുതവണയാണ് പുലി ഇറങ്ങിയത്. വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.  

Related News