ലോറിയില്‍ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

  • 08/12/2022

ഇടുക്കി: ഇടുക്കിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ ദേഹത്ത് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ പ്രദീപ്, സുദന്‍ എന്നിവരാണ് മരിച്ചത്. 

നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സംഭവം ഉണ്ടായത്. ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് തോട്ടം പണിയുമായി ബന്ധപ്പെട്ടാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. തൊഴിലാളികള്‍ കണ്ടെയ്‌നറില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ പാളികളായി അടുക്കിവെച്ചിരുന്ന ഗ്രാനൈറ്റ് ഇരുവരുടെയും ദേഹത്ത് മറിഞ്ഞു വീണു. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ച് ആളെക്കൂട്ടി.

രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്. ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഗ്രാനൈറ്റ് ഇവരുടെ ശരീരത്തിന് മുകളില്‍ നിന്ന് എടുത്തുമാറ്റിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഓരോ പാളികളായി ഗ്രാനൈറ്റ് എടുത്തുമാറ്റി രണ്ടുപേരെയും പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
 

Related News