മാങ്ങ പറിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; അയല്‍വാസികളായ മൂന്നു സ്ത്രീകൾക്ക് വെട്ടേറ്റു

  • 08/12/2022

കായംകുളം: കായംകുളത്ത് മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മൂന്നു സ്ത്രീകൾക്ക് വെട്ടേറ്റു. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിലാണ് ആക്രമണം. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം ഉണ്ടായത്. 

കീരിക്കാട് തെക്ക് മുലേശ്ശേരിയിൽ മിനി(49), നമ്പലശ്ശേരിയിൽ സ്മിത(34), നന്ദു ഭവനത്തില്‍ നീതു(19) എന്നിവർക്കാണ് വെട്ടേറ്റത്. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. കൈക്കും മുഖത്തും സാരമായി പരിക്കേറ്റതിനെ തുടർന്ന് ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പോലീസ് പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. അയല്‍വാസിയായ ബിജുവാണ് പ്രതി എന്നാണ് പോലീസി്ന‍റെ നിഗമനം. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി.

Related News