കാമുകി പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവാവ് പുഴയില്‍ ചാടി

  • 08/12/2022

തൊടുപുഴ: പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൊടുപുഴ കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് തൊടുപുഴ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. 

ഇടുക്കി സ്വദേശിയായ യുവതിയുമായി മാത്യു ജോർജ്ജ് പ്രണയത്തിലായിരുന്നു. യുവാവ് വിവാഹിതനാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായത്. വിവാഹിതനാണെന്നും ഒരു വയസുള്ള കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ പെണ്‍കുട്ടിയോട് യുവാവ് മറച്ചുവെച്ചിരുന്നു. പോലീസ് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് മാത്യു ജോര്‍ജും ഒപ്പം താമസിക്കുന്ന നെടുങ്കണ്ടം സ്വദേശിനിയായ പെണ്‍കുട്ടിയും സ്‌റ്റേഷനില്‍ ഹാജരായത്. 

പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനിടെ യുവാവിന്‍റെ കാര്യങ്ങള്‍ മനസിലാക്കിയതോടെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി താത്പര്യം പ്രകടിപ്പിച്ചു. ഇതോടെ യുവാവ് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. വെള്ളത്തില്‍ ചാടിയ യുവാവ് പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചുകിടന്നു. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കരക്കെത്തിച്ചത്.

Related News