ട്രെയിൻ തട്ടി യുവതി മരിച്ചു; മൂന്നു വയസ്സുള്ള മകള്‍ക്ക് പരിക്ക്

  • 09/12/2022

കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. ഗായത്രിയുടെ മൂന്നു വയസ്സുള്ള മകൾ ആരോഹിക്ക് പരിക്കേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പയ്യോളി റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയ്റ്റിനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് യുവതിയെ തട്ടിയത്.  

ഗായത്രിയുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടസമയത്ത് ഗായത്രിയുടെ കയ്യിലിരുന്ന മകൾ ട്രെയിൻ ഇടിച്ച ആഘാതത്തിൽ തെറിച്ചു പോവുകയായിരുന്നു. കുട്ടിയെ ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Related News