ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍

  • 09/12/2022

കൊച്ചി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കല്‍ അശ്വതി നിവാസില്‍ വിഷ്ണു (30) വിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ഫെയ്സ്ബുക്ക് വഴിയാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോള്‍ വിഷ്ണു യുവതിയെ മര്‍ദിച്ചു. 

യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.

 

Related News