പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തതും മാങ്ങ പറിച്ചതും കാരണം; മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • 09/12/2022

കായംകുളം: കായംകുളത്ത് മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നാംപ്രതി ഓച്ചിറ മേമന കല്ലൂര്‍ മുക്കിന് കിഴക്കുവശം പുതുവല്‍ ഹൗസില്‍ താമസിക്കുന്ന കൃഷ്ണപുരം പുതുവല്‍ ഹൗസില്‍ സജിത്ത് (32), നാലാംപ്രതി കൃഷ്ണപുരം പുതുവല്‍ ഭാഗം ഉത്തമാലയം വീട്ടില്‍ ഉല്ലാസ് ഉത്തമന്‍ (33) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ആറാം തീയതി രാത്രി 8.30നായിരുന്നു സംഭവം. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഓണക്കാലത്ത് വീടിനു സമീപം പടക്കംപൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവില്‍ നിന്നു മാങ്ങ പറിച്ചതിലെ വിരോധവുമാണ് ആക്രമണത്തിനു കാരണമായത്. 
 
ബിജുവും മറ്റ് മൂന്നുപേരും ചേർന്ന് മിനിയേയും സഹോദരി സ്മിതയേയും തടയാൻ ചെന്ന അയൽവാസി നീതുവിനേയും വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ മൂന്നും നാലും പ്രതികളാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related News