ക്രിസ്മസ്-പുതുവത്സരാഘോഷം ലഹരിയില്‍ മുങ്ങാതിരികാനായി ജാഗ്രതയോടെ എക്സൈസ്: സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

  • 10/12/2022

തൊടുപുഴ: ക്രിസ്മസ്-പുതുവത്സരാഘോഷം ലഹരിയില്‍ മുങ്ങാതിരികാനായി ജാഗ്രതയോടെ എക്സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവ് ജില്ലയില്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിട്ടുണ്ട്.


വ്യാജവാറ്റിന് സാധ്യതയേറിയ മലയോര, വനമേഖലകളില്‍ എക്സൈസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രത്യേകം നിരീക്ഷിക്കും. പോലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് എക്സൈസ് മുന്നോട്ടുപോകുന്നത്. അബ്കാരി-എന്‍.ഡി.പി.എസ് കേസുകളിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മുന്‍കരുതല്‍ നടപടി കൈക്കൊള്ളാനും നിര്‍ദേശമുണ്ട്

Related News