കോക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

  • 10/12/2022

ദുബായ്: വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. പുതിയ ചിത്രം 'ഭാരത സര്‍ക്കസി'ന്റെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. 

എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമാണ് ഇത്. സംശയാസ്പദമായ പെരുമാറ്റം മൂലമാണ് ഷൈനിനെ പുറത്താക്കിയത്.

കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതോടെ ക്യാബിന്‍ ക്രൂ ഇടപെട്ട് ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചു. ചെറിയ രീതിയില്‍ ബഹളമുണ്ടായി. ഇതോടെ നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. 

Related News