എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പാമ്പ്; യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി

  • 10/12/2022

ദുബായ്: ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക്​പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. വിമാനത്തിന്റെ കാർഗോ കണ്ടെയ്‌നറിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. 

ദുബായ് ടെർമിനൽ രണ്ടിൽ നിന്ന്‌ കോഴിക്കോട്ടേക്ക് ശനിയാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് ഐ.എക്സ്. 344 വിമാനത്തിലായിരുന്നു പാമ്പിനെ കണ്ടത്. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന്‌ പുറത്തിറക്കി. പാമ്പിനെ പിടിക്കാൻ കഴിയാതെ വന്നതോടെ വിമാനയാത്ര അനിശ്ചിതമായി വൈകി. സന്ദർശക വിസക്കാരായ യാത്രക്കാർക്ക്‌ മറ്റൊരു വിമാനത്തിൽ യാത്ര പുനഃക്രമീകരിക്കുന്നത് വിമാനത്താവളത്തിൽ തുടരേണ്ടി വന്നു. 

വൈകീട്ട് 5.30നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സന്ദർശക വിസയിലുള്ളവരെയും ഏതാനും താമസവിസക്കാരെയും നാട്ടിലെത്തിച്ചു. അതേ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടിയതുമില്ല. ഇതുമൂലം കരിപ്പൂരിൽനിന്നുള്ള ഈ വിമാനത്തിന്റെ നാലു സർവീസുകൾ അനിശ്ചിതമായി വൈകി.
 

Related News