'ജനനേന്ദ്രിയത്തിലടക്കം പൊള്ളിച്ചു' മകനോട് പിതാവിന്റെ ക്രൂരത

  • 11/12/2022

മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് നേരെ പിതാവിന്റെ ക്രൂരകൃത്യം. കുട്ടിയെ പിതാവ് മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽ വികൃതി കാണിച്ചതിനാണ് പിതാവ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ബത്തേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന മൈസൂർ ഉദയഗിരി സ്വദേശികളുടെ മകനാണ് ക്രൂര മർദനമേറ്റത്. അഞ്ചു വയസുകാരന്‍റെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്. ജനനേന്ദ്രിയത്തിലടക്കം പിതാവ് പൊള്ളലേൽപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി ആശുപ്രതിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിഞ്ഞത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Related News