പിഞ്ചുകുഞ്ഞിനെ കാബിൽ നിന്ന് പുറത്തെറിഞ്ഞ് അമ്മയെ ബലാത്സംഗം ചെയ്തു

  • 11/12/2022


പാൽഘർ: മഹാരാഷ്ട്രയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാബിൽ നിന്ന് പുറത്തേക്കെറിഞ്ഞ് അമ്മയായ യുവതിയെ ബലാത്സംഗം ചെയ്തു.  മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. 

കാബിൽ വച്ചുണ്ടായ പീഡന ശ്രമം തടഞ്ഞപ്പോഴാണ് പെൺകുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. തന്നെ പീഡിപ്പിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു. പെൽഹാറിൽ നിന്ന് വാഡ തെഹ്‌സിലിലെ പോഷെറിലേക്ക് ഒരു കാബിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയും മകളും. മറ്റ് യാത്രക്കാരുമുള്ള ഷെയറിങ് കാബിലായിരുന്നു യാത്ര.  

യാത്രാമധ്യേ കാബ് ഡ്രൈവറും ചില സഹയാത്രികരും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി എതിർത്തപ്പോൾ കുഞ്ഞിനെ പിടിച്ചുവാങ്ങി അതിവേഗം ഓടിക്കൊണ്ടിരുന്ന കാബിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു. പീഡനത്തിന് പിന്നാലെ വാഹനത്തിൽ നിന്ന്  തന്നേയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നും അവര്‍ പൊലീസിനോട് പറഞ്ഞു. യുവതിക്കും ഗുരുതരമായ  പരിക്കുണ്ട്. ഇവ‍ര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

Related News