സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നു, ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നു, ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ

  • 11/12/2022


കൂട്ടുകാരുമായി കിടക്ക പങ്കിടാൻ നിർബന്ധിച്ചെന്ന പരാതിയുമായി യുവതി. ഭര്‍ത്താവിനെതിരെയാണ് പരാതി. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നും ടെക്കിയായി ഭർത്താവിനെതിരായ യുവതിയുടെ പരാതിയിൽ പറയുന്നു. ബെം​ഗളൂരു തനിസാന്ദ്രയിലാണ് സംഭവം.

ഭർത്താവ് തന്നെ കൂട്ടുകാരോടൊപ്പം കിടക്ക പങ്കിടാൻ  നിർബന്ധിക്കുന്നു. സെക്‌സ് വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഉണ്ടായി, യുവതി ആരോപിച്ചു.  സാമ്പിഗേഹള്ളി സ്വദേശിനിയായ 34 കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ  ഭാര്യയും ഐടി രം​ഗത്താണ് ജോലി ചെയ്യുന്നത്. പരാതിയെ തുടർന്ന് 36 കാരനായ ഭർത്താവ് അറസ്റ്റിലായി. 

തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം നിർബന്ധിച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടുവിക്കയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.  മാനസികമായി തകര്‍ന്ന ഞാൻ വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മർദ്ദിച്ചു, യുവതി പൊലീസിനോട് പറഞ്ഞു.  മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി യുവതിയുടെ സഹോദരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും എഫ്‌ഐആറിൽ പറയുന്നു. 2011 ഏപ്രിലിലായിരുന്നു ഇവർ വിവാഹിതരായത്.  ഒരു മകനുണ്ട്. 

Related News