സ്വര്‍ണം വാങ്ങാനെന്ന് പറ‍ഞ്ഞ് ജ്വല്ലറിയിലെത്തി, മൂന്ന് പവന്റെ മാലയുമായി ഓടി രക്ഷപ്പെട്ട് യുവാവ്

  • 11/12/2022

സ്വർണാഭരണം വാങ്ങാനെന്ന പേരിൽ എത്തിയ യുവാവ് മൂന്ന് പവന്റെ മാലയുമായി സ്ഥലംവിട്ടു. കറുകച്ചാൽ സെൻട്രൽ ജങ്ഷനു സമീപം പ്രവർത്തിക്കുന്ന സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. 

സ്കൂട്ടറിൽ മാസ്കും ധരിച്ചായിരുന്നു യുവാവ് കടയിലെത്തിയത്. മാല കാണിക്കാൻ ആവശ്യപ്പെട്ടു. മൂന്നുപവന്റെ മലാ കാണിക്കാനായിരുന്നു ആവശ്യം.  പറഞ്ഞത് പ്രകാരം തൂക്കമുള്ള നിരവധി സ്വർണമാലകൾ കടയിലുള്ളവര്‍ കാണിച്ചു. 10 മിനിറ്റോളം കടയിൽ ചെലവഴിച്ച ഇയാൾ ഒടുവിൽ മാല തെരഞ്ഞെടുക്കുകയും ചെയ്തു.

പിന്നാലെ തൂക്കം നോക്കാൻ പറഞ്ഞ്  മേശപ്പുറത്തുണ്ടായിരുന്ന മറ്റൊരു സ്വർണമാലകളുമെടുത്ത് പുറത്തേക്ക് ഇറങ്ങി ഓടി. രണ്ട് മാല മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഒരെണ്ണം താഴെ വീണതിനാൽ കിട്ടിയില്ല. മറ്റൊരെണ്ണവുമായി  സ്കൂട്ടറിൽ കടന്നുകളഞ്ഞു.  സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഗുരുമന്ദിരത്തിനു സമീപം തിരിഞ്ഞ് ഇയാൾ മേഴ്‌സി റോഡിലൂടെ പോകുന്നത് കണ്ടു. നേരത്തെയും ഇയാൾ ഇതേ കടയിൽ എത്തിയിരുന്നതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മനസിലായിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

Related News