യൂട്യൂബ് വീഡിയോ അനുകരിച്ചു; പതിനഞ്ചുകാരന്‍റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി, രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന

  • 12/12/2022

കോഴിക്കോട്: ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയ പതിന‍ഞ്ചുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്

കുട്ടിയെ ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായംതേടുകയായിരുന്നു. വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേന പ്രത്യേക ഫ്‌ളക്സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുക്കുകയായിരുന്നു. 

ഡോക്ടര്‍മാരുടെയും മറ്റും സഹായത്തോടെയാണ് മോതിരം മുറിച്ചെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാല്‍ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു. കുടുങ്ങിയത് ചെറിയ മോതിരമായതില്‍ ജനനേന്ദ്രിയം വീര്‍ത്ത് വലുതായ നിലയിലായിരുന്നു. 

യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ ഫൈസി, ഫയര്‍മാന്‍ നിഖില്‍ മല്ലിശ്ശേരി, എം.ടി. റഷീദ്, ചാസിന്‍ ചന്ദ്രന്‍, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി.

Related News