അറബികടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും; കേരളത്തിൽ മഴ ദുർബലമായേക്കും

  • 13/12/2022

തിരുവനന്തപുരം: അറബിക്കടലില്‍ വടക്കന്‍ കേരള - കര്‍ണാടക തീരത്തുള്ള ന്യൂന മര്‍ദ്ദം ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു മാറി മറ്റന്നാളോടെ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കും. കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകും. 


ഉച്ചക്ക് ശേഷമുള്ള ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ മഴ മാത്രമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതെ സമയം ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു. വരും ദിവസങ്ങളില്‍ ശക്തി പ്രാപിച്ചു. ഇന്ത്യ - ശ്രീലങ്ക തീത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവിലെ സൂചന പ്രകാരം ശ്രീലങ്ക വഴി അറബിക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത.

കേരളത്തില്‍ ഇതിന്‍റെ സ്വാധീനത്തേക്കുറിച്ച്‌ പറയായിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചിലപ്പോള്‍ തെക്കന്‍ കേരളത്തില്‍ സാധാരണ മഴ ലഭിക്കാനുള്ള സാധ്യതമാത്രമാണ് നിലവിലുള്ളതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു

Related News