എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍

  • 13/12/2022

ഹരിപ്പാട്: ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂര്‍ കോട്ടയ്ക്കകം സ്‌നേഹതീരത്തില്‍ പരേതനായ മുത്തേഷിന്റെ മകള്‍ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. 

രാവിലെ ഏഴുമണിക്ക് വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. അമ്മൂമ്മ ശാന്തയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പഠനവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മാതാവ് ലൗസി മത്തായി വഴക്കു പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. സഹോദരന്‍: അമല്‍ മുത്തേഷ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News