ഫെയ്‌സ്ബുക്കിലൂടെ പരിചയം; ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ, യുവതി അബോധാവസ്ഥയിൽ

  • 13/12/2022

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. യുവതിക്കും ഒരുകുട്ടിയുണ്ട്. ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മരിച്ചതാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയത്തിലായത്. അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ ഞായറാഴ്ച രാത്രി 9.15-നാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ 38കാരിയെ ചെവിക്കുളളില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിലാണ് പോലീസ് മുറിക്കുള്ളില്‍നിന്നും കണ്ടെത്തിയത്. 

ഡിസംബര്‍ 11ന് രാവിലെ 10നാണ് ഇരുവരും ഇവിടെ മുറിയെടുത്തത്. ഞായറാഴ്ച രാത്രിയില്‍ മുറിയില്‍ നിന്ന് ബഹളം കേട്ടു. തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയില്‍ ഒരു ഷാളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപത്തായി അവശനിലയില്‍ യുവതിയെയും കണ്ടെത്തി. തുടര്‍ന്ന് മാനേജര്‍ ഈ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News