സന്ധിവേദനയ്ക്ക് ഒപി ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

  • 13/12/2022

തൃശ്ശൂർ: തൃശ്ശൂരില്‍ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫാണ് പിടിയിലായത്. സന്ധിവേദനയ്ക്ക് ഒപി ചികിത്സയാണ് ഇയാള്‍ നടത്തിയിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരെ ഇവിടേക്ക് രോഗികൾ ചികിത്സ തേടി വന്നതായി കണ്ടെത്തി. രോഗികൾക്ക് നൽകിയിരുന്ന മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. 

തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ച് വന്ന സ്ഥാപനമാണിത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ സ്ഥാപനത്തിന് പ്രവർത്തന അനുമതിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെയാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. 

രേഖകൾ ഇല്ലെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. മരുന്നുകൾ പ്രതി വീട്ടിൽ തന്നെ നിർമ്മിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇലക്ട്രോ ഹോമിയോപതിക് മെഡിസിൻ എന്നൊരു ഡിപ്ലോമ മാത്രമാണ് ഇയാൾ രേഖയായി കാണിച്ചത്. പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. 

Related News