അബ്ദുറഹിമാൻ രണ്ടത്താണിയുടെ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ; വിമര്‍ശനം അപഹാസ്യവും വികലവുമെന്ന് പി സതിദേവി

  • 14/12/2022

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെക്കുറിച്ചുള്ള മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദു റഹിമാന്‍ രണ്ടത്താണിയുടെ വിമര്‍ശനം അപഹാസ്യവും വികലമായതുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി.സതീദേവി.


ലൈംഗീക വിദ്യാഭ്യാസം അനിവാര്യമെന്ന് താന്‍ പറഞ്ഞപ്പോള്‍ സമൂഹമാധ്യമത്തിലെ പോസ്റ്റിന് വന്ന കമന്റ് എന്നാല്‍ പിന്നെ വനിതാ കമ്മിഷന്‍ ഓഫീസിനടുത്ത് ലേബര്‍ വാര്‍ഡ് തുറക്കണമെന്നായിരുന്നുവെന്നും സതീദേവി പറഞ്ഞു.

വളരെ അപഹാസ്യവും തികച്ചും വികലമായ രീതിയില്‍ ഇത്തരം വിഷയങ്ങളെ നോക്കി കാണുന്ന പ്രവണതയാണ് സാക്ഷര സുന്ദരവും സാംസ്കാരിക പ്രബുദ്ധതയും എന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഉള്ളതെന്നും സതീദേവി കൂട്ടിച്ചേ‍ര്‍ത്തു.

Related News