സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനി ഓട്ടോയിടിച്ച് മരിച്ചു

  • 14/12/2022

മലപ്പുറം: മലപ്പുറം താനൂരിൽ സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തിരൂർ നന്നമ്പ്രം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഫ്‌ന ഷെറിൻ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്.എന്‍. യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

തിരൂർ തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥിനി തന്റെ സ്‌റ്റോപ്പിൽ സ്‌കൂൾ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കവെ അശ്രദ്ധമായി എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. 

ഡ്രൈവറല്ലാതെ മറ്റാരും സ്‌കൂൾ ബസിൽ ഉണ്ടായിരുന്നില്ല. അപകടം നടന്നത് ബസ് ഡ്രൈവർ അറിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ നാട്ടുകാർ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related News